Bus, auto, taxi charge rate increased
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിച്ചു. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥതല സമിതി റിപ്പോര്‍ട്ടിന് മന്ത്രിസഭ അംഗീകാരം നല്‍കി. ബസ് ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയാക്കി.
അധികം കിലോമീറ്ററിന് 12 രൂപയെന്നുള്ളത് 15 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ കമ്മീഷനെ ഏര്‍പ്പെടുത്തും.
ടാക്‌സി 1500 സിസിക്ക് താഴെ 200 രൂപയും 1500 സിസിക്ക് മുകളില്‍ 225 രൂപയുയാക്കി വര്‍ദ്ധിപ്പിച്ചു. അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കി. വെയിറ്റിങ് ചാര്‍ജ്, രാത്രി യാത്രാനിരക്ക് എന്നിവയില്‍ മാറ്റംവരുത്തിയിട്ടില്ല.
Keywords: Bus, auto, taxi, Rate, Increase
COMMENTS