Bomb attack in Kannur
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു. മുഖ്യമന്ത്രിയുടെ വീടിന് 200 മീറ്റര്‍ അകലെ ബോംബാക്രമണം ഉണ്ടായ സാഹചര്യത്തിലാണ് നടപടി. സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസ് വധക്കേസിലെ പ്രതി നിജില്‍ ദാസ് താമസിച്ചിരുന്ന വീടിനു നേരെയാണ് ബോംബാക്രമണം ഉണ്ടായത്.
ഇയാളെ വെള്ളിയാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ ഇടം നല്‍കിയ സുഹൃത്തായ രേഷ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം 17 മുതലാണ് നിജില്‍ ദാസ് ഈ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.
Keywords: Bomb attack, Kannur, CM, Security
COMMENTS