Agastya Nanda joined in film industry
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്റെ കൊച്ചുമകനും അഭിനയരംഗത്തേക്ക്. അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മകള്‍ ശ്വേതാ ബച്ചന്റെയും വ്യവസായി നിഖില്‍ നന്ദയുടെയും മകന്‍ അഗസ്ത്യ നന്ദയാണ് നെറ്റ്ഫ്‌ളിക്‌സ് ലൈവ് ഫിലിം ദി ആര്‍ച്ചീസിലൂടെ അഭിനയരംഗത്തെത്തുന്നത്.
സോയ അക്തര്‍ സംവിധായം ചെയ്യുന്ന ചിത്രത്തില്‍ കോമിക് കഥാപാത്രം ആര്‍ച്ചി ആന്‍ഡ്രൂസായാണ് അഗസ്ത്യ എത്തുന്നത്. നടന്‍ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും നടി ശ്രീദേവിയുടെ ഇളയ മകള്‍ ഖുഷി കപൂറും അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ദി ആര്‍ച്ചീസിനുണ്ട്.
Keywords: Amithabh Bachan, grandson Agastya Nanda, Film
COMMENTS