Actress Roja - Andhra pradesh tourism minister
അമരാവതി: നടി റോജ ആന്ധ്രാപ്രദേശ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിനോദസഞ്ചാര വകുപ്പ് മന്ത്രിയായാണ് റോജ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആന്ധ്രാപ്രദേശില്‍ വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി മന്ത്രിസഭയില്‍ 25 പേരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍ 13 പേര്‍ പുതുമുഖങ്ങളാണ്.
1990 മുതല്‍ താരറാണിയായി വിലസുന്ന താരമാണ് റോജ. 2000 ല്‍ രാഷ്ട്രീയത്തിലെത്തിയ റോജ രണ്ടു തവണ നഗരി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതേസമയം അവര്‍ ഇപ്പോഴാണ് മന്ത്രിസ്ഥാനത്തെത്തുന്നതെന്നത് ശ്രദ്ധേയമാണ്. ഡയറക്ടര്‍ ശെല്‍വമണിയാണ് റോജയുടെ ഭര്‍ത്താവ്. രണ്ട് പെണ്‍മക്കളും ഇവര്‍ക്കുണ്ട്.
Keywords: Actress Roja, Andhra pradesh, Tourism minister
 

 
							     
							     
							     
							    
 
 
 
 
 
COMMENTS