Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. കാവ്യയ്‌ക്കെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചു കളഞ്ഞ മുംബൈയിലെ ലാബില്‍ നിന്നും പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക്കില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. അതേസമയം കാവ്യാ മാധവന്‍ ഇപ്പോള്‍ ചെന്നൈയിലാണെന്നും തിരിച്ചെത്തിയ ഉടന്‍ ചോദ്യംചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.
Keywords: Actress Kavya Madhavan, Crime branch, Mumbai lab
COMMENTS