Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിവരങ്ങള്‍ ചോരരുതെന്ന് നിര്‍ദ്ദേശിച്ച് ക്രൈംബ്രാഞ്ച് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിന്റെയും ദിലീപിനെതിരായ വധഗൂഢാലോചന കേസിന്റെയും പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം.
കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റ് ഓഡിയോകളും ചോരുന്നത് കേസിനെ ദോഷമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Keywords: Crime branch, Actress attacked case
COMMENTS