Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രഹസ്യരേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി. ദിലീപിന്റെ ഫോണില്‍ കണ്ട രേഖകള്‍ എ ഡയറിയിലേതാണെന്നും അത് ബെഞ്ച് ക്ലാര്‍ക്കാണ് തയ്യാറാക്കുന്നതെന്നും അത് സര്‍ട്ടിഫൈഡ് കോപ്പിയായി ദിലീപിന്റെ അഭിഭാഷകര്‍ വാങ്ങിയിട്ടുള്ളതാണെന്നും കോടതി വ്യക്തമാക്കി.
കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ പൊലീസിന് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ച കോടതി രഹസ്യരേഖ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കണമെന്നും വ്യക്തമാക്കി. തുടര്‍ന്ന് ഇതു സംബന്ധിച്ച ഹര്‍ജികളെല്ലാം പരിഗണിക്കുന്നത് മേയ് ഒന്‍പതിലേക്ക് മാറ്റി.
Keywords: Actress attacked case, Details, Court, Police
COMMENTS