Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ ഇന്ന് ചോദ്യം ചെയ്യില്ല. താന്‍ സ്ഥലത്തില്ലെന്നും അതിനാല്‍ ഇന്ന് എത്താനാവില്ലെന്നും കാവ്യ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
നേരത്തെ അന്വേഷണസംഘം ചോദ്യംചെയ്യലിന് ഹാജരാകണമെന്നും സ്ഥലം അവര്‍ക്കുതന്നെ തീരുമാനിക്കാമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് തിങ്കളാഴ്ച എത്താനാവില്ലെന്നും ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആലുവയിലെ വീട്ടില്‍ വച്ച് ചോദ്യംചെയ്യലിന് തയ്യാറാണെന്നും നടി അറിയിക്കുകയായിരുന്നു.
ഇരയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണ് ആക്രമണത്തിന് വഴിവച്ചതെന്ന ദിലീപിന്റെ സഹോദരീഭര്‍ത്താവിന്റെ ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.
ഒരു സ്ത്രീയെ രക്ഷിക്കാനാണ് താന്‍ ബലിയാടായതെന്ന ദിലീപിന്റെ ശബ്ദസന്ദേശവും ദൃശ്യങ്ങള്‍ കണ്ടതിനുശേഷം ദിലീപ് ടാബ് കാവ്യാമാധവനു കൈമാറിയെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയുമൊക്കെ കൂട്ടിച്ചേര്‍ത്താണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യലിനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
Keywords: Actress attacked case, Kavya Madhavan, Crime branch, Questioning
COMMENTS