Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതിയായ പള്‍സര്‍ സുനി മറ്റൊരു പ്രതിയായ നടന്‍ ദിലീപിനെഴുതിയ ഒറിജിനല്‍ കത്ത് കണ്ടെടുത്ത് അന്വേഷണസംഘം. സുനിയുടെ സഹതടവുകാരന്‍ സജിത്തിന്റെ കുന്നംകുളത്തെ വീട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് കത്ത് കണ്ടെടുത്തത്.
കത്തിന്റെ ആധികാരികത ഉറപ്പിക്കാനായി ക്രൈംബ്രാഞ്ച് ജയിലിലെത്തി സുനിയുടെ കയ്യക്ഷരപരിശോധന നടത്തി. നേരത്തെ കത്തിന്റെ പകര്‍പ്പ് സുനിയുടെ അമ്മയുടെ കയ്യില്‍ നിന്നും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇപ്പോള്‍ കണ്ടെടുത്ത കത്ത് ഒറിജിനലാണെന്ന് തെളിയിക്കാനായാല്‍ കേസില്‍ അതൊരു വലിയ വഴിത്തിരിവാകാനാണ് സാധ്യത.
Keywords: Actress attacked case, Pulsar Suni, Original letter


COMMENTS