Sai Shankar -arrested
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഢാലോചന കേസില്‍ ഐ.ടി വിദഗ്ദ്ധന്‍ സായ് ശങ്കര്‍ അറസ്റ്റില്‍. കേസിലെ ഏഴാംപ്രതിയായ സായ് ശങ്കറിനെ നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യലിനുശേഷം ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ സായ് സങ്കര്‍ ക്രൈംബ്രാഞ്ച് തന്നെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്നുകാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
Keywords: Actress attacked case, Arrest, Sai Shankar
COMMENTS