Beast banned in Kuwait
കുവൈറ്റ്: വിജയ് ചിത്രം ബീസ്റ്റിന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍. ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങള്‍ ചിത്രത്തില്‍ കാണിക്കുന്നതിനാലാണ് വിലക്കെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യുഎഇയിലും മറ്റ് അറബ് രാജ്യങ്ങളിലും ചിത്രത്തിന് റിലീസിന് അനുമതിയുണ്ട്.
നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ്, വിഷ്ണു വിശാല്‍ ചിത്രം എഫ്‌ഐആര്‍ തുടങ്ങിയ ചിത്രങ്ങളും ഇതുപോലെ നിരോധിച്ചിരുന്നു.
ഏപ്രില്‍ 14 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. സംവിധായകന്‍ സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെന്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്ന ചിത്രമാണ് ബീസ്റ്റ്.
Keywords: Beast, Kuwait, Release, Banned


COMMENTS