സിനിമയെ മറന്നു നാടകത്തെ സ്‌നേഹിച്ച നടന്‍ കൈനകരി തങ്കരാജ് യാത്രയായി

ആലപ്പുഴ : പ്രമുഖ നാടക-ചലച്ചിത്ര നടന്‍ കൈനകരി തങ്കരാജ് (76) അന്തരിച്ചു. കരള്‍ രോഗ ബാധിതനായി കുറച്ചുനാളായി  ചികിത്സയിലായിരുന്നു.  ഇന്ന് ഉച്ചതി...


ആലപ്പുഴ : പ്രമുഖ നാടക-ചലച്ചിത്ര നടന്‍ കൈനകരി തങ്കരാജ് (76) അന്തരിച്ചു. കരള്‍ രോഗ ബാധിതനായി കുറച്ചുനാളായി  ചികിത്സയിലായിരുന്നു. 

ഇന്ന് ഉച്ചതിരിഞ്ഞ് ആലപ്പുഴ കേരളപുരത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ ഒന്‍പതു മണക്ക് വീട്ടുവളപ്പില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വിഖ്യാത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്.

പതിനായിരത്തിലധികം വേദികളില്‍ പ്രധാന വേഷങ്ങളില്‍ കൈനകരി തങ്കരാജ് തിളങ്ങിയിട്ടുണ്ട്.

കെഎസ്ആര്‍ടിസിയിലെയും കയര്‍ ബോര്‍ഡിലെയും ജോലി രാജിവച്ചായിരുന്നു അദ്ദേഹം അഭിനയ രംഗത്തേയ്ക്ക് എത്തിയത്.

പ്രേം നസീര്‍ നായകനായ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് 35ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചു. 


ഈ മ യൗ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് കൈനകരി തങ്കരാജ് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചത്. പക്ഷേ, ഈ മ യൗവിലെ വാവച്ചന്‍ മേസ്തിരിയായി മാത്രം അറിയപ്പെടുന്നതില്‍ അദ്ദേഹത്തിനു ദുഃഖവുമുണ്ടായിരുന്നു.

അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യന്‍, അണ്ണന്‍ തമ്പി, ആമേന്‍, ഹോം എന്നിവയിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

നാടക രംഗത്ത് വിലക്ക് നേരിടേണ്ടിവന്ന നടനുമാണ് തങ്കരാജ്. നാടക അഭിനേതാക്കളുടെ ക്ഷേമത്തിനായി രൂപീകരിച്ച സംഘടനയ്ക്കു നേതൃത്വം കൊടുത്തു എന്ന കാരണത്താലാണ് നാടക മുതലാളിമാരുടെ സംഘടന തങ്കരാജിന് അനൗദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇതോടെയാണ് അദ്ദേഹം സിനിമയിലേക്കു തിരിഞ്ഞത്. സിനിമയില്‍ സജീവമായി നില്‍ക്കെ കെ പി എ സിയിലേക്കു ക്ഷണം വന്നു. കെ പി എ സി നാടക മുതലാളിമാരുടെ സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ അഭിനയിക്കാനായി. പിന്നീട് ഒന്‍പതു വര്‍ഷം അദ്ദേഹം കെ പി എ സിയില്‍ തുടര്‍ന്നു. ഈ കാലത്ത് സിനിമയിലേക്കു വന്ന അവസരങ്ങള്‍ അദ്ദേഹം നാടകത്തിനു വേണ്ടി ഉപേക്ഷിക്കുകയായിരുന്നു.

Summary: Prominent drama and film actor Kainakari Thankaraj (76) has passed away. He had been undergoing treatment for liver disease for some time. He died at his home in Alappuzha Keralapuram this afternoon. Relatives said the funeral will be held at 9 a.m. tomorrow at the home.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5058,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11014,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: സിനിമയെ മറന്നു നാടകത്തെ സ്‌നേഹിച്ച നടന്‍ കൈനകരി തങ്കരാജ് യാത്രയായി
സിനിമയെ മറന്നു നാടകത്തെ സ്‌നേഹിച്ച നടന്‍ കൈനകരി തങ്കരാജ് യാത്രയായി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgb3Y5nKBhKTxuaRYinU5zs31hWH2bThbnAv4dod8zb9OzTuBgg1QP-ujBDwQTYAaSlc_f3ekkFuLt5fbg4crh7ZmvwiQXHYFfcocP9tub8nJUsJbT9yudicx5HCETL1k-oAQF58Ui0PVLO3yYTmErk79wHS7ba0qNV3s3jENFt-NLo4uWUghCCfzB-Ng/s320/actor%20kainakari%20thangaraj%20(1).jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgb3Y5nKBhKTxuaRYinU5zs31hWH2bThbnAv4dod8zb9OzTuBgg1QP-ujBDwQTYAaSlc_f3ekkFuLt5fbg4crh7ZmvwiQXHYFfcocP9tub8nJUsJbT9yudicx5HCETL1k-oAQF58Ui0PVLO3yYTmErk79wHS7ba0qNV3s3jENFt-NLo4uWUghCCfzB-Ng/s72-c/actor%20kainakari%20thangaraj%20(1).jpg
www.vyganews.com
https://www.vyganews.com/2022/04/actor-kainakari-thankaraj-passed-away.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/04/actor-kainakari-thankaraj-passed-away.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy