Action against K.V Thomas
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി തോമസിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കാനാണ് സാധ്യത.
ഇതു സംബന്ധിച്ച് എ.കെ ആന്റണി അധ്യക്ഷനായ അഞ്ചംഗ സമിതി ശുപാര്‍ശ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കും. നടപടി പാര്‍ട്ടി അധ്യക്ഷ പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കി. അതേസമയം പാര്‍ട്ടി നടപടി അറിഞ്ഞ ശേഷം ഇതേക്കുറിച്ച് പ്രതികരിക്കുമെന്ന് കെ.വി തോമസ് വ്യക്തമാക്കി.
Keywords: Congress, K.V Thomas, Action, AICC


COMMENTS