Kiran Kumar got bail from supreme court
ന്യൂഡല്‍ഹി: വിസ്മയ കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി. കേസിന്റെ വിചാരണ അവസാനഘട്ടത്തിലാണെന്നതും കോടതി പരിഗണിച്ചു.
ഏഴു ദിവസത്തെ ജാമ്യത്തിനായാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചതെങ്കിലും വിചാരണ പൂര്‍ത്തിയാകും വരെ ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. 2021 ജൂണ്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബി.എ.എം.എസ് വിദ്യാര്‍ത്ഥിനിയായിരുന്ന വിസ്മയയെ ശാസ്താംകോട്ടയിലെ ഭത്തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇതേതുടര്‍ന്ന് ഭര്‍ത്താവും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കിരണ്‍കുമാറിനെ സ്ത്രീധന പീഡനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയും പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയുമായിരുന്നു.
Keywords: Supreme court, Bail, Kiran Kumar
 
 
							     
							     
							     
							    
 
 
 
 
 
COMMENTS