V.D Satheesan about K.Rail strike
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറും വരെ യു.ഡി.എഫ് സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
പണ്ട് കര്‍ഷക തൊഴിലാളികളെ അടിച്ചൊതുക്കാന്‍ ജന്മിമാര്‍ ഉപയോഗിച്ചിരുന്ന അതേ ഭാഷയാണ് കെ.റെയിലിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ പ്രയോഗിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും സംഘപരിവാറിനെയും ബന്ധിപ്പിക്കാനുള്ള ഇടനിലക്കാര്‍ ഒരാഴ്ചയായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
Keywords: K.Rail, V.D Satheesan, Chief minister, UDF
COMMENTS