US President Joe Biden
വാഷിങ്ടണ്‍: യുക്രെയിന് എല്ലാ പിന്തുണയും നല്‍കുമെന്ന് തെളിയിച്ച് അമേരിക്ക. റഷ്യന്‍ അതിര്‍ത്തികളില്‍ അമേരിക്ക സൈന്യത്തെ വിന്യസിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്.
ലാത്വിയ, എസ്‌റ്റോണിയ, റൊമാനിയ, ലിത്വാനിയ എന്നിവിടങ്ങളില്‍ 12000 സൈനികരെ വിന്യസിച്ചതായി അമേരിക്ക വ്യക്തമാക്കി.
നാറ്റോ രാജ്യങ്ങള്‍ സംരക്ഷിക്കുമെന്നും യൂറോപ്പിലെ സഖ്യകക്ഷികളുമായി ഒന്നിച്ചു നീങ്ങുമെന്നും ജോ ബൈഡല്‍ വ്യക്തമാക്കി.
യുദ്ധത്തില്‍ റഷ്യയ്ക്ക് വിജയം സാധ്യമാകില്ലെന്ന് വ്യക്തമാക്കിയ ജോ ബൈഡന്‍ തങ്ങള്‍ തിരിച്ചടിക്കുകയാണെങ്കില്‍ അതൊരു മൂന്നാം ലോകമഹായുദ്ധമായിരിക്കുമെന്നും നാറ്റോ രാജ്യങ്ങളുമായി ഉടമ്പടി ഉള്ളതിനാല്‍ അതിന് മുതിരില്ലെന്നും വ്യക്തമാക്കി.
COMMENTS