പനജി : വ്യക്തമായ ഭൂരിപക്ഷം തെളിയുന്നതിനു മുന്‍പു തന്നെ ഗോവയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനു നീക്കമാരംഭിച്ചു. ചെറുകിട പാര്‍ട്ടികളെയും സ്...
പനജി : വ്യക്തമായ ഭൂരിപക്ഷം തെളിയുന്നതിനു മുന്‍പു തന്നെ ഗോവയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനു നീക്കമാരംഭിച്ചു. ചെറുകിട പാര്‍ട്ടികളെയും സ്വതന്ത്രരെയും ബിജെപി സമീപിച്ചിട്ടുണ്ട്. ഇതിനായി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തുണ്ട്.
40 അംഗ സീറ്റില്‍ 18 സീറ്റിലാണ് ബിജെപി മുന്നിലുള്ളത്. 22 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കോണ്‍ഗ്രസ് 12 സീറ്റില്‍ ഒതുങ്ങിയിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് നാലു സീറ്റിലും ആം ആദ്മി പാര്‍ട്ടി മൂന്നു സീറ്റിലും മുന്നിലാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിയും പി ചിദംബരം ഉള്‍പ്പെടെ ഉന്നതരെ ഗോവയിലേക്ക് അയച്ചിരുന്നു. എന്നാല്‍, മുന്‍ തവണത്തേതിലും മോശം പ്രകടനത്തോടെ, ബിജെപിക്കു വെല്ലുവിളി ഉയര്‍ത്താന്‍ പ്രാപ്തിയില്ലാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ്.ബിജെപി ചാക്കിട്ടു പിടിത്തത്തിന് ഇറങ്ങിയതിനു പിന്നാലെ ഗോവയില്‍ കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്.
ഇക്കുറി ഗോവയില്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. അതുകൊണ്ടു തന്നെ സ്ഥാനാര്‍ത്ഥികളെ ഫലം വരുന്നതിനു മുന്‍പു തന്നെ ഹോട്ടലിലേക്കു മാറ്റിയിരുന്നു. ഇപ്പോള്‍, കാര്യങ്ങള്‍ മാറിമറിഞ്ഞതോടെ, കോണ്‍ഗ്രസിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിയാണ്.
2017ലെ തിരഞ്ഞെടുപ്പില്‍ 40 ല്‍ 17 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു. എന്നാല്‍, 3 സീറ്റ് നേടിയ ബി ജെ പി ചെറു പാര്‍ട്ടികളെ കൂട്ടി സര്‍ക്കാരുണ്ടാക്കി. രണ്ടു വര്‍ഷം കഴിഞ്ഞ് കോണ്‍ഗ്രസിലെ 15 എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേര്‍ന്നു. ഇതോടെ ഭരണം ബി ജെ പിക്ക് അനായാസമായി.
Summary: The BJP started the formation of a government in Goa even before a clear majority was proved. The BJP has approached smaller parties and independents. Senior leaders are on the scene for this.
COMMENTS