സ്വന്തം ലേഖകന്‍ കൊച്ചി : ടാറ്റൂ സ്ഥാപനങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് തനിക്കെതിരേ പീഡന പരാതി ഉയരാന്‍ കാരണമെന്ന് അറസ്റ്റിലായ ഇടപ്പള്ളിയിലെ ...
സ്വന്തം ലേഖകന്‍
കൊച്ചി : ടാറ്റൂ സ്ഥാപനങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് തനിക്കെതിരേ പീഡന പരാതി ഉയരാന്‍ കാരണമെന്ന് അറസ്റ്റിലായ ഇടപ്പള്ളിയിലെ 'ഇന്‍ക്ഫെക്റ്റെഡ് ടാറ്റൂ സ്റ്റുഡിയോ' ഉടമ സുജീഷ് പൊലീസിനു മൊഴി നല്കി.
ടാറ്റൂ സ്റ്റുഡിയോയില്‍ നടന്ന പീഡനത്തിന്റെ പേരില്‍ അറസ്റ്റിലായ സുജീഷിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ ഗ്രൂപ്പാണ് തനിക്കെതിരേ ആരോപണം ഉന്നയിച്ചതെന്നാണ് സുജീഷ് ആരോപിക്കുന്നത്.
പുതുതായി ഇടപ്പള്ളിയില്‍ ടാറ്റൂ സ്റ്റുഡിയോ തുടങ്ങാന്‍ താന്‍ പദ്ധതിയിട്ടിരുന്നു. ഇവിടെ തന്നെ പങ്കാളിയാക്കി സ്റ്റുഡിയോ തുടങ്ങാന്‍ ഈ ഗ്രൂപ്പ് ശ്രമിച്ചു. പക്ഷേ, താന്‍ വഴങ്ങിയില്ല. ഇതിനെ തുടര്‍ന്നാണ് കേസ് വന്നതെന്നും സുജീഷ് നല്കിയ മൊഴിയില്‍ പറയുന്നു.
സുജീഷിനെതിരേ ഏതാനും യുവതികള്‍ പരാതിയുമായി രംഗത്തെത്തിയതിനു പിന്നാലെ ശനിയാഴ്ച വൈകീട്ട് സുജീഷ് ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ ഇയാള്‍ക്കെതിരേ
ബലാത്സംഗം ഉള്‍പ്പെടെ ആറു കേസുകളാണ് ചുമത്തിയിരിക്കുന്നത്. ഇതില്‍ നാലു കേസുകള്‍ പാലാരിവട്ടം സ്റ്റേഷനിലും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്റ്റേഷനിലുമാണ് രജിസറ്റര്‍ ചെയ്തിരിക്കുന്നത.
സുജീഷിന്റെ ഉടമസ്ഥതയില്‍ ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ക്ഫെക്ടഡ് എന്ന സ്ഥാപനത്തിന്റെ ആലിന്‍ ചുവട്, ചേരാനല്ലൂര്‍ കേന്ദ്രങ്ങളില്‍ വെച്ച് യുവതികളെ പീഡിപ്പിച്ചെന്നാണ് പരാതി.
ടാറ്റൂ ചെയ്യുന്നതിനിടെ പീഡിപ്പിച്ചെന്നും ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്നുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ടാറ്റൂ ചെയ്യുന്നതിന് ഉപയോഗിക്കുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്തു പിടിച്ചാണ് പീഡിപ്പിച്ചതെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു യുവതി ആരോപിച്ചിരുന്നു. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നെന്നും അമ്മ ഫോണില്‍ വിളിച്ചപ്പോഴാണ് ഇയാള്‍ തന്നെ വിട്ടതെന്നും യുവതി പോസ്റ്റില്‍ പറഞ്ഞിരുന്നു. കാര്യങ്ങള്‍ രക്ഷിതാക്കളോട് പറഞ്ഞുവെന്നും അവര്‍ ഒരു അഭിഭാഷകയെ സമീപിച്ചപ്പോള്‍ സാക്ഷി ഇല്ലാത്തതിനാല്‍ നീതി കിട്ടാന്‍ സാധ്യതയില്ലെന്നാണ് പറഞ്ഞതെന്നും യുവതി പറഞ്ഞിരുന്നു.
ഈ പോസ്റ്റിനു പിന്നാലെ മറ്റു ചിലര്‍ കൂടി ആരോപണവുമായി രംഗത്തു വരികയായിരുന്നു.
COMMENTS