Students from Ukraine in highcourt
ന്യൂഡല്‍ഹി: യുക്രെയിനില്‍ നിന്ന് ഓപ്പറേഷന് ഗംഗയിലൂടെ ഇന്ത്യയിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രവാസി ലീഗല്‍ സെല്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഭരണഘടനയുടെ ഇരുപത്തി ഒന്നാം അനുച്ഛേദനപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാന്‍ വകുപ്പുണ്ടെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാരിനോടും മെഡിക്കല്‍ കമ്മീഷനോടും നിര്‍ദ്ദേശിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുദ്ധമുഖത്തുനിന്നും വരുന്നവരായതിനാല്‍ ഫീസിളവ് അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
Keywords: Students, Ukraine, Highcourt, Fee
COMMENTS