Sonia Gandhi will continue as Congress head, no tough decisions in working committee, KC Venugopal says he is not beyond criticism
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : തന്നെ വിമര്‍ശിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ടെന്നും താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റ തോല്‍വിയില്‍ സ്വാഭാവികമായും പ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടാകും. അതില്‍ നിന്നുയരുന്ന പ്രതിഷേധങ്ങളാണ് ഇപ്പോള്‍ കാണുന്നത്.
തനിക്കെതിരേ മലബാറില്‍ പോസ്റ്റര്‍ പതിച്ചത് കാര്യമായെടുക്കുന്നില്ല. അതില്‍ പരാതിയുമില്ല. തനിക്കെതിരേ പാര്‍ട്ടി അദ്ധ്യക്ഷയ്ക്ക് എ്ന്തു നടപടിയുമെടുക്കാം. അത് അംഗീകരിക്കുകയും ചെയ്യും. പദവികള്‍ എല്ലാക്കാലത്തും ചിലര്‍ക്കു മാത്രം അവകാശപ്പെട്ടതല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് വസ്തു നിഷ്ഠമായി പഠിച്ചാലേ എന്തുകൊണ്ടാണ് തോറ്റതെന്ന് മനസ്സിലാകൂ.
കോണ്‍ഗ്രസ് മാത്രമല്ലല്ലോ തോറ്റത്. യുപിയില്‍ സമാജ്വാദി പാര്‍ട്ടിക്ക് ഉള്‍പ്പെടെ വലിയ തിരിച്ചടിയുണ്ടായില്ലേ, പാര്‍ട്ടികള്‍ തോല്‍ക്കുന്നത് എന്തുകൊണ്ടാണെന്നതില്‍ പരിശോധനവേണം. വിലയിരുത്തലുകള്‍ നടത്തി വേണ്ട തിരുത്തലുകള്‍ കൊണ്ടുവരണം.
കോണ്‍ഗ്രസ് പ്രസിഡന്റിനോട് മുന്നില്‍ നിന്ന് നയിക്കാന്‍ ഏകകണ്ഠമായി വര്‍ക്കിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. അടിയന്തര രാഷ്ട്രീയ മാറ്റങ്ങള്‍ക്കും പാര്‍ട്ടി സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തി.
മാധ്യമങ്ങള്‍ പറയുന്നതും പൊതു ചര്‍ച്ചയും കണ്ട് പാര്‍ട്ടിക്ക് തീരുമാനമെടുക്കാനാവില്ല.
ഓഗസ്റ്റ് 20ന് കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. ആര്‍ക്കും മത്സരിക്കാം. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും നാലു മാസം കൊണ്ട് തിരഞ്ഞെടുപ്പ് നടക്കും. ഗാന്ധി കുടുംബത്തിനു മാത്രമേ മത്സരിക്കാവൂ എന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി പ്ലീനറി സമ്മേളനം വരെ തുടരാനും തീരുമാനിച്ചു. അഞ്ച് അഞ്ചു മണിക്കൂര്‍ ചര്‍ച്ചകള്‍ നീണ്ടു.
യോഗത്തില്‍ ആരും രാജി സന്നദ്ധത അറിയിച്ചില്ലെന്നാണ് സൂചന.
പ്രവര്‍ത്തക സമിതിയിലെ ഭൂരിപക്ഷം പേരും ഗാന്ധി കുടുംബത്തില്‍ വിശ്വാസം അറിയിച്ചു. ഗാന്ധി കുടുംബത്തിന് ബദല്‍ എന്തിനെന്ന് അംബികാ സോണി ചോദിച്ചു.
പാര്‍ട്ടിയെ ഗാന്ധി കുടുംബം ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയാ ഗാന്ധി യോഗത്തില്‍ പറഞ്ഞു.
പ്രതീക്ഷിച്ചതുപോലെ ഗ്രൂപ്പ് 23 നേതാക്കളാരും കടുത്ത നിലപാടിലേക്ക് കടന്നില്ല. തുറന്ന ചര്‍ച്ചയാകാമെന്ന നിലപാട് എല്ലാവരും പൊതുവില്‍ അംഗീകരിക്കുകയായിരുന്നു. ഏപ്രിലില്‍ ചിന്തന്‍ ശിബിര്‍ നടത്തും.
Summarty: Sonia Gandhi will continue as Congress head, no tough decisions in working committee, KC Venugopal says he is not beyond criticism
COMMENTS