ബാങ്കോക്ക് : ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. തായ് ലൻഡിലെ കോ സാമുയി...
ബാങ്കോക്ക് : ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു.
തായ് ലൻഡിലെ കോ സാമുയിയിലെ വില്ലയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലോക ക്രിക്കറ്റിൽ സ്പിൻ മാന്ത്രികൻ തന്നെയായിരുന്നു ഷെയ്ൻ വോൺ . സ്പിന്നിൽ വോണിനൊപ്പം പ്രതിഭയുള്ള താരങ്ങൾ അപൂർവ്വം എന്നുതന്നെ പറയാം. 20 വർഷം നീണ്ടതായിരുന്നു അദ്ദേഹത്തിൻറെ ക്രിക്കറ്റ് ജീവിതം .
ഓസ്ട്രേലിയക്ക് വേണ്ടി 145 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റ് നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനാണ്. 800 വിക്കറ്റ് നേടിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് വോണിന് മുന്നിലുള്ള താരം.
194 ഏകദിനങ്ങളിൽ നിന്നായി 298 വിക്കറ്റും വോൺ നേടിയിട്ടുണ്ട്. ഇന്ത്യൻ പ്രിമിയർ ലീഗിൻറെ ആദ്യ സെഷനിൽ രാജസ്ഥാൻ റോയൽസിനെ കിരീട നേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റനും ആയിരുന്നു ഷെയിൻ വോൺ.
COMMENTS