Salute release controversy
കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരായ വിലക്ക് നീക്കി ഫിയോക്ക്. ദുല്‍ഖറിന്റെ പുതിയ ചിത്രം സല്യൂട്ട് ഒ.ടി.ടിയില്‍ റിലീസ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന അദ്ദേഹത്തിനും നിര്‍മ്മാണ കമ്പനി വേഫെറര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിനും വിലക്ക് ഏര്‍പ്പെടുത്തിയത്.
സല്യൂട്ടിന്റെ റിലീസ് തിയേറ്ററിലാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും നീണ്ടുപോയതോടെ ഒടിടിയുമായുള്ള കരാര്‍പ്രകാരം റിലീസിന് നല്‍കുകയായിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോം സോണി ലീവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
ഇതോടെ ഫിയോക്ക് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ റിലീസ് സംബന്ധിച്ചുള്ള വിശദീകരണം നല്‍കിയതോടെയാണ് ഇപ്പോള്‍ വിലക്ക് മാറ്റിയത്.
Keywords: Salute, OTT, Release, Controversy


COMMENTS