Russia announce temporary ceasefire in Ukraine
മോസ്‌കോ: യുക്രെയിനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനുവേണ്ടിയാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇതിനായി തങ്ങള്‍ തന്നെ മുന്‍കൈയെടുക്കുമെന്ന് റഷ്യ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാനായി ഇടനാഴികള്‍ തയ്യാറാക്കുമെന്നും റഷ്യ അറിയിച്ചു.
അതേസമയം റഷ്യ - യുക്രെയിന്‍ മൂന്നാംവട്ട സമാധാന ചര്‍ച്ച ഇന്നു നടക്കും. ഇതിനു മുന്നോടിയായി യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി യു.എസ് സെനറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. യുദ്ധം ആരംഭിച്ച് പത്താം ദിവസമാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Keywords: Russia, Temporary ceasefire, Ukraine
COMMENTS