സ്വന്തം ലേഖകന്‍ കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും നടന്‍ ദിലീപിന് അനുവദിച്ച...
കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും നടന്‍ ദിലീപിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷക സംഘം ഹൈക്കോടതിയിലും ആലുവ കോടതിയിലും ഹര്‍ജി ഫയല്‍ ചെയ്‌തേക്കും.
ക്രൈം ബ്രാഞ്ച് വൃത്തങ്ങളാണ് ഇതു സംഹബന്ധിച്ച സൂചന നല്കിയത്. ഗുരുതര ആരോപണങ്ങളാണ് അന്വേഷകസംഘം ദിലീപിനെതിരേ ഉയര്‍ത്തന്നത്.
തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും സാക്ഷികളെ അഭിഭാഷകരുടെ സഹായത്തോടെ സ്വാധീനിച്ചതിനും തെളിവുണ്ടെന്നു കാട്ടിയാണ് ക്രൈം ബ്രാഞ്ചിന്റെ നടപടി.
150ല്‍ പരം ഡിജിറ്റല്‍ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്നും ഇതെല്ലാം സുപ്രധാനമായിരുന്നുവെന്നും അന്വേഷക സംഘം ആരോപിക്കുന്നു. ഫോറന്‍സിക് ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് തെളിവു നശിപ്പിച്ചത് കണ്ടെത്തിയിരിക്കുന്നത്.
12 നമ്പറുകളില്‍ നിന്നുള്ള വാട്‌സ് ആപ് ചാറ്റുകള്‍ ഉള്‍പ്പെടെ വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തെളിവ് നശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്ന് ക്രൈംബ്രാഞ്ച് ആവര്‍ത്തിച്ചു പറയുന്നത്.
ഫോറന്‍സിക് സയന്‍സ് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നാണ് കരുതുന്നത്. ഇക്കഴിഞ്ഞ ജനുവരി 30ന് ഉച്ചയ്ക്ക് 1.36നും 2.32നും ഇടയ്ക്കാണ് ചാറ്റുകള്‍ നശിപ്പിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം കോടതയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറയുന്നു.
ഫോണുകള്‍ ജനുവരി 30 നാണ് മുംബയില്‍ എത്തിച്ച് രേഖകള്‍ നശിപ്പിച്ചത്. അന്വേഷണത്തിനു ഫോണുകള്‍ കൈമാറണമെന്ന് കോടതി ജനുവരി 29ന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു തെളിവുകള്‍ നശിപ്പിച്ചത്. രേഖകള്‍ നശിപ്പിച്ച ശേഷമായിരുന്നു ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഫോണുകള്‍ സമര്‍പ്പിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോടതി ഉത്തരവ് നിലനില്‍ക്കെയായിരുന്നു ഇത്തരത്തില്‍ തെളിവുകള്‍ നശിപ്പിച്ചത്.
Summary: The probe team may file a petition in the High Court and the Aluva Court seeking cancellation of the bail granted to actor Dileep in the case of assault on the actress and conspiracy to endanger the investigating officers.
COMMENTS