തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് മാവേലി പുത്തൻപുരയ്ക്കൽ ഫിലിപ്പ് മാർട്ടിൻ (കുട്ടു-26) നാട്ടുകാരുടെ നേരെ നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു....
തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് മാവേലി പുത്തൻപുരയ്ക്കൽ ഫിലിപ്പ് മാർട്ടിൻ (കുട്ടു-26) നാട്ടുകാരുടെ നേരെ നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു.
വെടിയേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്.
ബസ് കണ്ടക്ടറായ കീരിത്തോട് സ്വദേശി സനൽ സാബുവാണ് (34)
കൊല്ലപെട്ടത്.
മൂലമറ്റം സ്വദേശികളായ മൂന്നു പേരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 9.40നു മൂലമറ്റം ഹൈസ്കൂളിന് മുന്നില തട്ടുകടയിൽ ഫിലിപ്പ് ബഹളമുണ്ടാക്കി. നാട്ടുകാർ ഇയാളെ വാഹനത്തിൽ കയറ്റിവിടാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നു.
ഈ സമയം സ്കൂട്ടറിൽ അവിടെ എത്തിയ സനലിന്റെ കഴുത്തിൽ വെ
ടിയേൽക്കുകയായിരുന്നു.
ഇവിടെ നിന്നു രക്ഷപെട്ട പ്രതിയെ മുട്ടത്തു വച്ച് പൊലീസ് പിടികൂടുകയായിരുന്നു.
വിദേശത്തായിരുന്ന ഫിലിപ് ഏതാനും ദിവസം മുമ്പ് നാട്ടിൽ എത്തിയതാണ്.
COMMENTS