Guruvayoor municiplity sanitation ambassador
തൃശൂര്‍: നടി നവ്യാ നായരെ ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസഡറായി പ്രഖ്യാപിച്ചു. ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. നഗരസഭയുടെ മാലിന്യസംസ്‌കരണ പദ്ധതികള്‍ കൂടുതല്‍ പുരോഗതിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
`ശുചിത്വ നഗരം, ശുദ്ധിയുള്ള ഗുരുവായൂര്‍' എന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കാനും ഇതിലൂടെ നഗരസഭ ലക്ഷ്യമിടുന്നു. നന്ദനം എന്ന സിനിമയിലെ ഗുരുവായൂരപ്പന്റെ ഭക്തയായ ബാലാമണി നവ്യാ നായരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു. ഏറ്റവും പുതിയ ചിത്രം ഒരുത്തീ എന്ന ചിത്രത്തിലെ അഭിനയത്തിന് നിരവധി അംഗീകാരങ്ങള്‍ നവ്യയെ തേടിയെത്തി.
Keywords: Actress Navya Nair, Guruvayoor, Ambassador
COMMENTS