Anchery Baby murder case
കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രി എം.എം മണി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി ഹൈക്കോടതി. എം.എം മണിക്കു പുറമെ സി.പി.എം നേതാക്കളായ ഒ.ജി മദനന്, പാമ്പുപാറ കുട്ടന് എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
പ്രതികള്‍ സമര്‍പ്പിച്ചിരുന്ന വിടുതല്‍ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ തൊടുപുഴ സെഷന്‍സ് കോടതി ഇവരുടെ വിടുതല്‍ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 1982 ലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ടത്.
2012 ല്‍ ഒരു എം.എം മണി നടത്തിയ പ്രസംഗമാണ് വിവാദമായത്. അഞ്ചേരി ബേബിയുടേതടക്കമുള്ള കൊലപാതകങ്ങളെ എം.എം മണി വണ്‍ ടൂ ത്രീ എന്ന് അക്കമിട്ട് നടത്തിയ പ്രസംഗം വിവാദമാകുകയായിരുന്നു. തുടര്‍ന്നാണ് എം.എം മണി അടക്കമുള്ളവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
Keywords: High court, Anchery Baby murder case, M.M Mani
COMMENTS