Kochi toddler murder case
കൊച്ചി: കൊച്ചിയില്‍ ഒന്നര വയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനും മുത്തശ്ശിക്കുമെതിരെ കേസെടുത്തു. ബാലനീതി വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യും.
കുട്ടിയുടെ പിതാവ് അങ്കമാലി സ്വദേശി സജീവ്, മുത്തശ്ശി സിപ്സി എന്നിവര്‍ക്കെതിരെയാണ് കേസ്. കുട്ടിയുടെ സംരക്ഷത്തില് വീഴ്ച വരുത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ സിപ്സിയുടെ കാമുകന് ജോണ്‍ ബിനോയ് ഡിസൂസയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപ്സിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ബിനോയിയുടെ മൊഴി.
Keywords: Kochi, Murder case, Arrest
COMMENTS