മഡ് ഗാവ്: ജംഷേദ്പുര്‍ എഫ്സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലില്‍. മഡ് ഗാവിലെ വാസ്‌കോ തിലക് മൈതാനില്‍ രണ്ടാം പാദ സെമി ഫ...
മഡ് ഗാവ്: ജംഷേദ്പുര്‍ എഫ്സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലില്‍.
മഡ് ഗാവിലെ വാസ്‌കോ തിലക് മൈതാനില്‍ രണ്ടാം പാദ സെമി ഫൈനലില്‍ ഇരുടീമുകളും 1-1ന് സമനില പാലിക്കുകയായിരുന്നു.
ആദ്യ പാദ മത്സരത്തിലെ പാലിച്ചപ്പോള്‍ ആദ്യ പാദത്തിലെ വിജയ ഗോളാണ് ബ്ലാസ്റ്റേഴ്സിനെ ഫൈനലില്‍ കടത്തിയത്.
അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനു വേണ്ടി ഇന്നു ഗോള്‍ നേടിയത്. ജംഷഡ്പൂരിനായി പ്രണോയ് പ്രണോയ് ഹാല്‍ദര്‍ ലക്ഷ്യം കണ്ടു.
ഇന്നത്തെ സമനിലയോടെ, ഇരുപാദങ്ങളിലുമായി ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നിലെത്തുകയായിരുന്നു.
തുടക്കം മുതല്‍ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ട ബ്ലാസ്റ്റേഴ്സിനു വേണ്ടി പതിനെട്ടാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഗോള്‍ നേടുകയായിരുന്നു.
ആല്‍വാരോ വാസ്‌കസ് ഇടതു വിങ്ങില്‍ നിന്ന് ഫ്ളിക് ചെയ്ത് നല്‍കിയ പന്ത് സ്വതസിദ്ധമായ ശൈലിയില്‍ ലൂണ ഗോള്‍ പോസ്റ്റിന്റെ വലതു മൂലയിലെത്തിക്കുകയായിരുന്നു. അസാധാരണ പ്രതിഭകള്‍ക്കു മാത്രം കഴിയുന്നതായിരുന്നു ആ മനോഹര ഗോള്‍.Kerala Blasters’ average distance for goals is 14.29m. None of the top-4 teams have scored goals from further out on average than #KBFC. The side's avg. shot distance is 18.71m, the highest by any team this season.
— Shyam Vasudevan (@JesuisShyam) March 11, 2022
Case in point ⬇️ #ISL | #YennumYellow pic.twitter.com/Q0y7IiSSbw
ജംഷഡ്പുര്‍ നിരയിലെ രണ്ട് പ്രതിരോധ താരങ്ങളെ മറികടന്നു വന്ന ആ ഷോട്ടിന് മുന്നില്‍ ഗോള്‍കീപ്പര്‍ ടിപി രഹ്നേഷും നിസ്സഹായനായിപ്പോയി.
രണ്ടാം പകുതിയില്‍ ഉണര്‍ന്ന ജംഷേദ്പുര്‍ അമ്പതാം മിനിറ്റില്‍ ഡാനിയല്‍ ചീമയുടെ അസിസ്റ്റില്‍ പ്രണോയ് ഹാല്‍ദറിലൂടെ ലക്ഷ്യം കാണുകയായിരുന്നു.
ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലില്‍ മൂന്നാം തവണയാണ് ഫൈനലെത്തുന്നത്. ഇതിനു മുന്‍പ് 2014, 2016 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയെങ്കിലും കിരീടം ഉയര്‍ത്താനായില്ല. ഇക്കുറി മഞ്ഞപ്പട കിരീടം ഉയര്‍ത്തുമെന്ന് ഏതാണ്ട് ഉറപ്പിച്ചു കാത്തിരിക്കുകയാണ് ആരാധകര്‍.
COMMENTS