AICC General Secretary KC Venugopal MP demanded a comprehensive probe into the CPM's assassination plot against KPCC President K. Sudhakaran
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കെ പി സി സി അദ്ധ്യക്ഷന്‍ കെ. സുധാകരനെതിരേ സിപിഎം നടത്തിയിട്ടുള്ള വധ ഗൂഢാലോചനയെക്കുറിച്ച് സമഗ്ര അന്വേഷം വേണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടിറി കെ സി വേണുഗോപാല്‍ എം പി ആവശ്യപ്പെട്ടു.
സുധാകരനെ വധിക്കാന്‍ പാര്‍ട്ടി പല കാലങ്ങളില്‍ ശ്രമിച്ചിട്ടുണ്ടെന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്.
ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സമഗ്രമായ അന്വേഷണം വേണം. സുധാകരനെ ഇല്ലാതാക്കാന്‍ നിരന്തരം ശ്രമിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത സിപിഎം, ഇപ്പോള്‍ അക്കാര്യം പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നു.
സുധാകരനു നേരെ ഗൂഢാലോചന നടത്തിയെങ്കിലും ഉദ്യമം പ്രാവര്‍ത്തികമായില്ലെന്ന് വ്യക്തമാക്കുന്നതാണ് സിപിഎമ്മിന്റെ ഭിക്ഷയാണ് സുധാകരന്റെ ജീവനെന്ന വര്‍ഗീസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
കൊലപാതകങ്ങളും കൊലവിളിയും ചോരക്കൊതിയുമാണ് എക്കാലത്തും സിപിഎമ്മിന്റെ മുഖമുദ്ര. സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തോട് എതിരിട്ടു തന്നെയാണ് കെ സുധാകരനും കോണ്‍ഗ്രസ് പ്രസ്ഥാനവും മുന്നോട്ടുപോവുന്നത്.
ടി പി ചന്ദ്രശേഖരനെയും മറ്റു രാഷ്ട്രീയ പ്രതിയോഗികളെയും കൊന്നു തള്ളിയതു പോലെ കെ സുധാകരനെയും ഇല്ലാതാക്കാന്‍ വര്‍ഷങ്ങളായി സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ക്രിമിനലുകളെ വളര്‍ത്തുകയും സംരക്ഷിക്കുകയും ക്വട്ടേഷന്‍ കൊടുക്കുകയും ചെയ്യുന്ന സിപിഎം ശൈലിക്ക് അടിവരയിടുന്നതാണ് വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍.
സിപിഎം നേതാക്കള്‍ കുറ്റാരോപിതരായ എല്ലാ കേസുകളിലും സ്വതന്ത്രമായ അന്വേഷണം നടത്തിയാല്‍ മാത്രമേ പ്രതികളെ പിടികൂടാനാവൂ. ടി പി ചന്ദ്രശേഖരന്, ഷുഹൈബ്, അരിയില്‍ ഷുക്കൂര്‍, തുടങ്ങി പെരിയ വധ ഗൂഢാലോചന കേസില്‍ വരെ സിപിഎം നേതാക്കളെ രക്ഷിക്കാന്‍ സംസ്ഥാന പൊലീസ് ശ്രമിച്ചപ്പോള്‍ കോടതി ഇടപെടല്‍ വഴിയും മറ്റും കേന്ദ്ര ഏജന്‍സികള്‍ പല കേസകളും ഏറ്റെടുത്തു. തെളിവുകള്‍ മൂടിവച്ച് സിപിഎം നേതാക്കളെ വെള്ളപൂശാന്‍ സംസ്ഥാന പൊലീസ് ശ്രമിക്കുമെന്ന് ഉറപ്പാണ്.
കൊലപാതകം ആസൂത്രണം ചെയ്ത ശേഷം രക്ഷപ്പെടാന്‍ വഴിയൊരുക്കുന്ന രീതിയിലാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയ ശേഷം നടത്തിയ ''വണ്‍ ടൂ ത്രീ'' പ്രസംഗവും മറക്കാറായിട്ടില്ല.
കെ സുധാകരനെ വധിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീസിനെ തള്ളിപ്പറയാന്‍ സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണമെന്നും വേണഗോപാല്‍ ആവശ്യപ്പെട്ടു.
കരളുറപ്പുള്ള ഒരു കോണ്‍ഗ്രസ് നേതാവിനെയും കൊലക്കത്തി കാട്ടി ഭയപ്പെടുത്താമെന്ന് സിപിഎം കരുതരുത്. കെപിസിസി പ്രസിഡന്റിനെ ജീവന് നല്‍കിയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
Summary: AICC General Secretary KC Venugopal MP demanded a comprehensive probe into the CPM's assassination plot against KPCC President K. Sudhakaran.
COMMENTS