Karnataka high court dismisses petitions against hijab
ബംഗളൂരു: വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച നടപടി ശരിവച്ച് കര്‍ണാടക ഹൈക്കോടതി. ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പി പി.യു കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
യൂണിഫോമിനെ എതിര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കാവില്ലെന്നും മതാചാരപ്രകാരം ഹിജാബ് അവിഭാജ്യഘടകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥിനികള്‍.
ഹൈക്കോടതി വിധി പ്രഖ്യാപനത്തിന് മുന്നോടിയായി കര്‍ണാടകയില്‍ ഈ മാസം 21 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി നല്‍കിയിരിക്കുകയാണ്.
Keywords: Karnataka, High court, Hijab
COMMENTS