Indian student died in Ukraine
ബംഗളൂരു: യുക്രെയിനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്റെ മൃതദേഹം മെഡിക്കല്‍ കോളേജിനു കൈമാറുമെന്ന് പിതാവ്.
മൃതദേഹം അന്തിമ കര്‍മ്മങ്ങള്‍ നടത്തിയ ശേഷം ദാവന്‍ഗരെയിലെ എസ് എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്ററിന് കൈമാറുമെന്ന് പിതാവ് ശേഖരപ്പ പറഞ്ഞു.
നവീന്റെ മൃതദേഹം തിങ്കളാഴ്ച ബംഗളൂരുവില്‍ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മകന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് പിതാവ് ശേഖരപ്പ പ്രധാനമന്ത്രിയോടടക്കം ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റ് യുക്രെയിന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് വഴിതെളിഞ്ഞത്. നിലവില്‍ ഹര്‍കീവിലെ മെഡിക്കല്‍ സര്‍വകലാശാലയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അവിടുത്തെ നടപടിക്രമങ്ങള്‍ക്കുശേഷം പോളണ്ട് വഴി ഇന്ത്യയിലെത്തിക്കും.
Keywords: Ukraine, Body, Medical college
COMMENTS