Indian embassy advises citizens to leave Kyiv
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ യുക്രെയിന് തലസ്ഥാനമായ കീവ് വിടണമെന്ന് നിര്‍ദ്ദേശിച്ച് ഇന്ത്യന്‍ എംബസി.
യുക്രെയിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറാനാണ് നിര്‍ദ്ദേശം. ഇതിനായി സാധ്യമായ എല്ലാ ഗതാഗത സൗകര്യങ്ങളെയും ആശ്രയിക്കണമെന്നും എംബസി വ്യക്തമാക്കി.
കീവില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് നിര്‍ദ്ദേശം. കീവിലേക്ക് 65 കിലോമീറ്റര്‍ ദൂരത്തില്‍ റഷ്യന്‍ സൈനികവ്യൂഹം എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയില്‍ ഓപ്പറേഷന് ഗംഗയുമായി ബന്ധപ്പെട്ട് മൂന്നാമത്തെ ഉന്നതതല അടിയന്തര യോഗം ചേര്‍ന്നു. യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി.
ഓപ്പറേഷന് ഗംഗയില്‍ വ്യോമസേനയുടെ കഴിവുകള്‍ കൂടി പ്രയോജനപ്പെടുത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് ചുരുങ്ങിയ സമയംകൊണ്ട് കൂടുതല്‍ ആള്‍ക്കാരെ രക്ഷപ്പെടുത്താന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Keywords: India, Kyiv, Leave, Soon
COMMENTS