Investigation against Dileep
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്കെതിരായുള്ള വധഗൂഢാലോചന കേസ് അന്വേഷണത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. കേസന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്നും അതേസമയം പൊലീസിന് കേസന്വേഷണം തുടരാമെന്നും നിര്‍ദ്ദേശിച്ചു.
കേസ് കെട്ടിച്ചമച്ചതാണെന്നും തങ്ങളുടെ വാദം പൂര്‍ത്തിയാകുന്നതുവരെ അന്വേഷണം സ്റ്റേ ചെയ്യണമെന്നുമുള്ള ദിലീപിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അതേസമയം പ്രതികള്‍ ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ നശിപ്പിച്ചതിനുള്ള തെളിവുകള്‍ അടക്കം പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചു.
Keywords: High court, Investigation, Stay, Police
COMMENTS