five people dead
വര്‍ക്കല: തിരുവനന്തപുരം വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വെന്തു മരിച്ചു. വര്‍ക്കല ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന്റെ വീടിന് തീപിടിച്ചാണ് അഞ്ചുപേര്‍ മരിച്ചത്.
പ്രതാപന്‍ (62), ഭാര്യ ഷെര്‍ലി (53), മകന്‍ അഹുല്‍ (25), മരുമകള്‍ അഭിരാമി (24), അഭിരാമിയുടെ എട്ടു മാസം പ്രായമുള്ള കുട്ടി എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മറ്റൊരു മകന്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ചികിത്സയിലാണ്.
ഇന്നു പുലര്‍ച്ചെയാണ് അപകടം നടന്നത്. വീടിനു മുന്‍പില്‍ ഇരുന്നിരുന്ന ബൈക്കുകള്‍ക്കാണ് ആദ്യം തീപിടിച്ചതെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ തീ ഉയരുന്നതു കണ്ട സമീപവാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.
വീട്ടില്‍ ഉണ്ടായിരുന്ന അഞ്ചുപേര്‍ അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. ഒരാളുടെ നില ഗുരുതരമാണ്. വീടിന്റെ അകവശം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Keywords: Fire, five people dead, Varkala
COMMENTS