FEUOK issue
കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്നും ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാന്‍ നീക്കം. ദിലീപും ആന്റണി പെരുമ്പാവൂരും ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനും വൈസ് ചെയര്‍മാനുമാണ്.
അതിനാല്‍ തന്നെ ഇവരെ ഈ സ്ഥാനങ്ങളില്‍ നിന്നും നീക്കാന്‍ ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവാരനുള്ള നീക്കത്തിലാണ് ഫിയോക്ക്. ഇതിനായി ഈ മാസം 31 ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇതിന് തീരുമാനമെടുക്കുമെന്നാണ് സൂചന.
ഫിലിം എക്‌സിബിറ്റേഴേസ് ഫെഡറേഷന്‍ പിളര്‍ന്നതിനു ശേഷമാണ് ദിലീപിന്റെ നേതൃത്വത്തില്‍ ഫിയോക്ക് രൂപം കൊണ്ടത്. അന്നു തന്നെ ആജീവനാന്ത ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരുന്നു.
അതിനാണിപ്പോള്‍ മാറ്റം വരുത്താനുള്ള നീക്കം നടക്കുന്നത്. മോഹന്‍ലാല്‍ ചിത്രം മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരും ഫിയോക്കും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു.
Keywords: FEUOK, Dileep, Antony Perumbavoor


COMMENTS