ന്യൂസ് ഡെസ്‌ക് കീവ്: രൂക്ഷമായ പോരാട്ടം നടക്കുന്ന യുക്രെയിനിലെ മരിയുപോളില്‍ നിന്ന് രണ്ടു ലക്ഷത്തോളം സാധാരണക്കാരെ ഒഴിപ്പിക്കാനുള്ള രണ്ടാമത്തെ ...
ന്യൂസ് ഡെസ്‌ക്
കീവ്: രൂക്ഷമായ പോരാട്ടം നടക്കുന്ന യുക്രെയിനിലെ മരിയുപോളില്‍ നിന്ന് രണ്ടു ലക്ഷത്തോളം സാധാരണക്കാരെ ഒഴിപ്പിക്കാനുള്ള രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടു.
റഷ്യ വെടിനിറുത്തല്‍ ലംഘിച്ചതാണ് കാരണമെന്ന് യുക്രെയിന്‍ ആരോപിക്കുമ്പോള്‍ യുക്രെയിനാണ് വീണ്ടും പ്രകോപനമുണ്ടാക്കിയതെന്ന് റഷ്യ ആരോപിക്കുന്നു.
മരിയുപോളിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് റെഡ് ക്രോസ് പറയുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ ജനം വലയുകയാണ്. വൈദ്യുതിയും നിലച്ചിരിക്കുകയാണ്. മുറിവേറ്റവരെ ചികിത്സിക്കാനുമാവാത്ത സ്ഥിതിയാണ്.
തന്റെ രാജ്യത്തിന് യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ആവശ്യമാണെന്ന് യുക്രെയിന്‍ വിദേശകാര്യ മന്ത്രി അമേരിക്കയോടും നാറ്റോ അംഗ രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു.
ഉക്രെയിനിനു മുകളിലൂടെ വ്യോമ നിരോധിത മേഖല നടപ്പാക്കാന്‍ നാറ്റോ വിസമ്മതിക്കുന്നത് ബലഹീനതയുടെ അടയാളമാണെന്ന് പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് പറഞ്ഞു.
മധ്യ യുക്രെയിനിലെ വിന്നിറ്റ്സിയയിലെ സിവിലിയന്‍ വിമാനത്താവളം റഷ്യ വ്യോമാക്രമണത്തില്‍ തകര്‍ത്തു. യുക്രെയിന്‍ ഈ വിമാനത്താവളം റഷ്യയ്‌ക്കെതിരായ പ്രതിരോധത്തിന് ഉപയോഗിക്കുന്നത് തടയാന്‍ കൂടിയായിരുന്നു ഈ നടപടി. ഇവിടെ എട്ടു മിസൈലുകള്‍ പതിച്ചതായാണ് വിവരമെന്നു സെലന്‍സ്‌കി പറഞ്ഞു.
കീവിനു 150 കിലോമീറ്റര്‍ പടിഞ്ഞാറ് സൈറ്റോമൈറില്‍ ഡസന്‍ കണക്കിന് വീടുകള്‍ റഷ്യന്‍ റോക്കറ്റ് ആക്രമണത്തില്‍ തകര്‍ന്നു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇവിടെ മരിച്ചതായി യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. മരിക്കുന്നതു വരെ റഷ്യന്‍ സേനയ്‌ക്കെതിരേ പോരാടാന്‍ ഇവിടുത്തെ ജനം പ്രതിജ്ഞയെടുക്കുകയും ചെയ്തു.
യുക്രെയിനിന് പോര്‍ വിമാനങ്ങള്‍ നല്‍കുന്നതിന് പോളണ്ടുമായി ഒരു കരാര്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. തങ്ങളുടെ പക്കലുള്ള വിമാനങ്ങള്‍ യുക്രെയിന് പോളണ്ട് നല്‍കിയാല്‍ പകരം പോളണ്ടിന് വിമാനം നല്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് മോള്‍ഡോവ സന്ദര്‍ശനത്തിനെത്തിയ ബ്‌ളിങ്കന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
റഷ്യയില്‍ നടന്ന യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളില്‍ 3,500-ലധികം പേരെ അറസ്റ്റു ചെയ്തു. യുക്രെയിനില്‍ നടത്തുന്ന അധിനിവേശത്തിനെതിരേ റഷ്യയില്‍ തന്നെ വന്‍ ജനരോഷം ഉയര്‍ന്നത് പ്രസിഡന്റ് പുടിനെ ചൊടിപ്പിച്ചിട്ടുണ്ട്.
മോസ്‌കോയില്‍ 1,700 പേരെയും സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ 750 പേരെയും മറ്റ് നഗരങ്ങളില്‍ 1,061 പേരെയും തടവിലാക്കിയതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യുക്രെയിനിലെ യുദ്ധം ഗുരുതരമായ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞുവെന്നും ംഘര്‍ഷം രൂക്ഷമായാല്‍ കൂടുതല്‍ വിനാശകരമായിരിക്കും സ്ഥിതെയെന്നും ഐ എം എഫ് മുന്നറിയിപ്പ് നല്‍കുന്നു.
Summary: A second attempt to evacuate two million civilians from the fierce fighting city of Mariupol in Ukraine also failed. Russia has accused Ukraine of provoking to violate the ceasefire.
COMMENTS