Deepu murder case
തൃശൂര്‍: ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതക കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി കോടതി തള്ളി. സി.പി.എം പ്രവര്‍ത്തകരായ നാലു പ്രതികളുടെ ഹര്‍ജിയാണ് അഡീഷണല്‍ ജില്ലാ കോടതി തള്ളിയത്.
നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്. എന്നാല്‍ കോടതി വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി കേസ് തൃശൂരിലേക്ക് മാറ്റുകയായിരുന്നു.
കിഴക്കമ്പലത്ത് വിളക്കണയ്ക്കല്‍ സമരം നടത്തിയതിന് സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്നാണ് ദീപു മരിച്ചത്. ആക്രമണത്തെ തുടര്‍ന്ന് തലയിലും വയറിനും ഗുരുതരമായി പരിക്കേറ്റ ദീപുവിനെ വീടിനു പുറത്തിറങ്ങാനാവാതെ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.
Keywords: Deepu murder case, Bail, Court, Reject
COMMENTS