Crude oil rate increases
ന്യൂഡല്‍ഹി: റഷ്യ - യുക്രെയിന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എണ്ണ വില കുതിച്ചുയരുന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 116.83 ഡോളറായി. കഴിഞ്ഞ ദിവസം ബാരലിന് 113.02 ഡോളറായിരുന്നു വില. 2014 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
അതേസമയം എണ്ണ വിലയിലെ ഈ കുതിച്ചുകയറ്റം ലോകരാഷ്ട്രങ്ങള്‍ക്കെല്ലാം തന്നെ വലിയ വെല്ലുവിളിയായിരിക്കുകയാണ്. കരുതല്‍ ശേഖരത്തില്‍ നിന്ന് 600 ലക്ഷം ബാരല്‍ എണ്ണ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ഇത് ആശ്വാസമാകുമെന്നതാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഇന്ധനവില കുതിച്ചുയരുമെന്നാണ് വിലയിരുത്തല്‍.
Keywords: Crude oil rate, War, Increase,
COMMENTS