Omicron variant again spread in China
ബെയ്ജിംഗ്: ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഒമിക്രോണ്‍ വകഭേദമാണ് ചൈനയില്‍ ആഞ്ഞടിക്കുന്നത്. ഓരോ ദിവസവും പുതുതായി ഇരട്ടിയിലധികം കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് 13 നഗരങ്ങളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു.
ചില നഗരങ്ങളില്‍ ഭാഗിക ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹോങ്കോംഗ് അതിര്‍ത്തി അടച്ചു. വ്യാപാരസ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടി. ബസ്, ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. നഗരത്തില്‍ ഓരോരുത്തര്‍ക്കും മൂന്നുവട്ടം പരിശോധനയ്ക്ക് വിധേയരായതിനുശേഷം മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ. രാജ്യത്ത് പടരുന്നത് ഒമിക്രോണിന്റെ ബിഎ2 വകഭേദമാന്നാണ് റിപ്പോര്‍ട്ട്.
Keywords: Omicron, China, Lock down
COMMENTS