Cooperative banks function today and tomorrow
തിരുവനന്തപുരം: ഇന്നും നാളെയും സഹകരണ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. അതിനായി നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വി.എന്‍ വാസവന്‍. ഇന്നു മുതല്‍ നാലു ദിവസത്തേക്ക് ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് നടപടി.
ഇന്ന് നാലാം ശനിയാഴ്ചയും നാളെ ഞായറും പൊതുവേയുള്ള അവധിയും തിങ്കളും ചൊവ്വയും പൊതു പണിമുടക്കുമായ സാഹചര്യത്തിലാണ് അടുത്തടുത്ത നാലു ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തത്.
ബാങ്ക് ജീവവനക്കാരുടെ മൂന്ന് സംഘടനകള്‍ സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്. മാര്‍ച്ച് 30, 31 തീയതികളില്‍ തുറന്നുപ്രവര്‍ത്തിക്കുമെങ്കിലും സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ദിനങ്ങളായതിനാല്‍ തിരക്കിലായിരിക്കും.
Keywords: Cooperative banks, Function, Today, Tomorrow
COMMENTS