നാലിടത്ത് ഭരണം ഉറപ്പാക്കി ബിജെപി, തകര്‍ന്നടിഞ്ഞു കോണ്‍ഗ്രസ്, കര്‍ഷക സമരം ബിജെപിയെ ഉലച്ചില്ലെന്നു ഫലങ്ങള്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപി നാലിടത്ത് ഭരണം ഉറപ്പാക്കുകയും വരുന്ന ലോക് സഭാ ത...


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപി നാലിടത്ത് ഭരണം ഉറപ്പാക്കുകയും വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിലേക്കു വേണ്ടുന്ന ഊര്‍ജം സംഭരിക്കുകയും ചെയ്തു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടിയാകട്ടെ കൂടുതല്‍ ക്ഷീണിച്ച് നിലംപരിശാവുകയാണ്.

ഡല്‍ഹിയിലേക്കുള്ള ചവിട്ടുപടിയാണ് യുപി എന്നാണ് പൊതുവേ രാഷ്ട്രീയ നിരീക്ഷകര്‍ പറയാറുള്ളത്. അതു ശരിയെങ്കില്‍ ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ഭരണം ഉറപ്പാക്കി ബിജെപി ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു. കോണ്‍ഗ്രസിന് കൈയിലുണ്ടായിരുന്ന പഞ്ചാബും നഷ്ടമായെന്നു മാത്രമല്ല, ചിത്രത്തിലേ ഇല്ലാതിരുന്ന ആം ആദ്മി പാര്‍ട്ടി അവിടെ ഭരണം പിടിച്ചെടുക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി ഭരണത്തുടര്‍ച്ച സ്വന്തം നിലയില്‍ ഉറപ്പാക്കി. മാക്കി. 266 ഇടത്താണ് ബിജെപി യുപിയില്‍ വിജയം ഏതാണ്ട് ഉറപ്പാക്കിയിരുന്നത്. പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടി 132 സീറ്റില്‍ മുന്നിലാണ്. യുപിയില്‍ കോണ്‍ഗ്രസ് രണ്ടിടത്തു മാത്രമാണ് മുന്നിലുള്ളത്.

നെഹ്രു കുടുംബത്തിന്റെ തട്ടകമായി പറയപ്പെടുന്ന റായ്ബറേലിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. റായ്ബറേലിയില്‍ കോണ്‍ഗ്രസിന്റെ മനീഷ് ചൗഹാനെ പിന്നിലാക്കി ബിജെപി സ്ഥാനാര്‍ത്ഥി അദിതി സിംഗ് വിജയം ഉറപ്പിച്ചു. 1952 മുതല്‍ കോണ്‍ഗ്രസിനെ തുണയ്ക്കുന്ന സീറ്റാണ് റായ്ബറേലി. 1996-1998 ല്‍ ബിജെപിയുടെ അശോക് സിംഗ് ഇവിടെ വിജയിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്ന അഖിലേഷ് സിംഗിന്റെ മകള്‍ അദിതി സിംഗ് പാര്‍ട്ടി വിട്ടു ബിജെപിയിലെത്തി വിജയിക്കുകയായിരുന്നു. 2007 ലും 2012 ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ റായ്ബറേലിയില്‍ നിന്ന് അഖിലേഷ് സിംഗ് മത്സരിച്ച് വിജയിച്ചിരുന്നു.

2017 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അദിതി സിംഗ് 1,28,319 വോട്ടിനാണ് ഇവിടെ വിജയിച്ചത്. അടുത്ത തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍ അദിതി ബിജെപി പാളയത്തിലെത്തിയിരിക്കുന്നു.

കര്‍ഷക സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മണ്ഡലങ്ങളിലും ബിജെപി അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തിയിരിക്കുന്നു. പ്രതിപക്ഷത്തെ അനൈക്യമാണ് ഇത്രയും മികച്ച ജയം നേടാന്‍ ബിജെപിക്കു തുണയായത്.

70 സീറ്റുള്ള ഉത്തരാഖണ്ഡില്‍ 47 സീറ്റിലാണ് ബിജെപി ജയം ഉറപ്പാക്കിയത്. 40 സീറ്റുകളുള്ള ഗോവയില്‍ ബിജെപിക്ക് 20 സീറ്റ് ഉറപ്പാക്കി. ഗോവയില്‍ കോണ്‍ഗ്രസ് 12 ഇടത്താണ് മുന്നിലുള്ളത്. ഇവിടെ ആം ആദ്മി രണ്ടിടത്തും മുന്നേറുന്നു. 60 സീറ്റുള്ള മണിപ്പൂരില്‍ ബിജെപി 28 ഇടത്ത് മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് ഒന്‍പതിടത്തായി ഒതുങ്ങി.

പഞ്ചാബില്‍ 92 സീറ്റു പിടിച്ച് ആം ആദ്മി മുന്നിലെത്തിയപ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് 18 ഇടത്തും, ബിജെപി രണ്ടിടത്തും, ശിരോമണി അകാലിദള്‍ നാലിടത്തും മുന്നിലാണ്.

Summary: With the election results in five states coming out, the BJP has secured power in four states and is stockpiling energy for the upcoming Lok Sabha elections. The main opposition Congress party, on the other hand, is weakening and collapsing.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: നാലിടത്ത് ഭരണം ഉറപ്പാക്കി ബിജെപി, തകര്‍ന്നടിഞ്ഞു കോണ്‍ഗ്രസ്, കര്‍ഷക സമരം ബിജെപിയെ ഉലച്ചില്ലെന്നു ഫലങ്ങള്‍
നാലിടത്ത് ഭരണം ഉറപ്പാക്കി ബിജെപി, തകര്‍ന്നടിഞ്ഞു കോണ്‍ഗ്രസ്, കര്‍ഷക സമരം ബിജെപിയെ ഉലച്ചില്ലെന്നു ഫലങ്ങള്‍
https://blogger.googleusercontent.com/img/a/AVvXsEj8FPoo9eVj2LpTMYoxlMck5HY0Zfk_QADZps0Ok5tPIpi7JI3-hy-HPm6Z7Uc9zAh2wuCMckF3JJGRL9u_dEmwETP4HyRKshnw30nrHJ5X2PAjp2fp5toskmGP2Y-pgfQSEuzeM2t7TRpZbXCt_bYfU36xH8Z2lWMxkE0LNVKx2UaaKKd6Ke89rAr2=s320
https://blogger.googleusercontent.com/img/a/AVvXsEj8FPoo9eVj2LpTMYoxlMck5HY0Zfk_QADZps0Ok5tPIpi7JI3-hy-HPm6Z7Uc9zAh2wuCMckF3JJGRL9u_dEmwETP4HyRKshnw30nrHJ5X2PAjp2fp5toskmGP2Y-pgfQSEuzeM2t7TRpZbXCt_bYfU36xH8Z2lWMxkE0LNVKx2UaaKKd6Ke89rAr2=s72-c
www.vyganews.com
https://www.vyganews.com/2022/03/bjp-stockpiling-energy-for-lok-sabha.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/03/bjp-stockpiling-energy-for-lok-sabha.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy