Actress Bhavana about her five years difficulties
തൃശൂര്‍: താന്‍ ഇരയല്ല, അതിജീവിത എന്നു വ്യക്തമാക്കി നടി ഭാവന. വനിതാ ദിനവുമായി ബന്ധപ്പെട്ട് ഗ്ലോബല്‍ ടൗണ്‍ ഹാള്‍ പരിപാടിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിനോടാണ് ഭാവന കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടേറിയ ജീവിതയാത്രയെക്കുറിച്ച് വിവരിച്ചത്.
തന്റെ ജീവിതത്തെ അടിമുടി ഉലച്ച സംഭവങ്ങളാണ് അരങ്ങേറിയതെന്നും എന്നിരുന്നാലും അന്തിമഫലം (അനുകൂലമായാലും പ്രതികൂലമായാലും) കാണുംവരെ പോരാടുമെന്നും നടി വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ഉണ്ടായ മോശമായ പ്രചരണം വേദനിപ്പിച്ചുവെന്നും അതിനാല്‍ കേസില്‍ നിന്നും പിന്മാറാന്‍ വരെ തോന്നിയിരുന്നതായും എന്നാല്‍ സുഹൃത്തുക്കളുടെയും ഡബ്ലു.സി.സി അടക്കമുള്ളവരുടെയും ഇടപെടല്‍ തനിക്ക് ധൈര്യമേകിയതായും നടി പറഞ്ഞു.
നുണ പറയുകയാണെന്നും കള്ളക്കേസാണെന്നതടക്കമുള്ള പ്രചരണങ്ങളാണ് തനിക്കെതിരെ വന്നുകൊണ്ടിരുന്നതെന്നും തനിക്ക് തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യം വരെ ഉണ്ടായിരുന്നതായും നടി വ്യക്തമാക്കി.
കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അതേക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും എന്നിരുന്നാലും കോടതിയില്‍ പോകേണ്ടിവന്ന പതിനഞ്ച് ദിവസങ്ങളടക്കം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ ബുദ്ധിമുട്ടേറിയതായിരുന്നെന്നും നടി വ്യക്തമാക്കി.
അതേസമയം ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ, ഭദ്രന്‍ സര്‍, ജിനു എബ്രഹാം, ഷാജികൈലാസ് സര്‍ അടക്കമുള്ളവര്‍ മലയാള സിനിമയില്‍ അവസരങ്ങളുമായി തന്നെ സമീപിച്ചിരുന്നത് എടുത്തുപറയേണ്ടതാണെന്നും നടി പറഞ്ഞു.
തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു. ഇപ്പോഴും ഭയത്തോടെയാണ് ജീവിക്കുന്നതെങ്കിലും തനിക്ക് നീതി കിട്ടുന്നതുവരെ പോരാടുമെന്നും ഭാവന വ്യക്തമാക്കി.
Keywords: Actress Bhavana, Five years, Case, Court, Cinema
COMMENTS