Actress attacked case
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്ട്ടിന് ആന്റണിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കേസിന്റെ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കേസിലെ പ്രധാനപ്രതിയ മാര്ട്ടിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു.
കേസില്‍ മാര്ട്ടിന് അഞ്ചു വര്‍ഷമായി ശിക്ഷ അനുഭവിക്കുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം ഉപാധികളോടെയുള്ള ജാമ്യം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഈ വിഷയത്തില്‍ വിചാരണ കോടതിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.
മാര്ട്ടിന് ജാമ്യം അനുവദിച്ചാല്‍ പള്‍സര്‍ സുനി അടക്കമുള്ള മറ്റ് പ്രതികളും ഇതേ ആവശ്യവുമായി കോടതിയെ സമീപിക്കുമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് ശക്തമായി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
COMMENTS