Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് വീണ്ടും തിരിച്ചടി. കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.
തുടരന്വേഷണം മുന്നോട്ടുകൊണ്ടുപോകാനും ഏപ്രില്‍ പതിനഞ്ചിനകം പൂര്‍ത്തിയാക്കാനും ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്കി.
ദിലീപിന്റെ ഹര്‍ജിയില്‍ അതിജീവിതയായ നടിയും കക്ഷിചേര്‍ന്നിരുന്നു. കോടതി നടപടികള്‍ ചോദ്യംചെയ്യാന്‍ പ്രതിക്ക് അവകാശമില്ലെന്നും അതിനാല്‍ ഹര്‍ജി തള്ളണമെന്നും സമാന സുപ്രീംകോടതി നിര്‍ദ്ദേശം ചൂണ്ടിക്കാട്ടി നടി ആവശ്യപ്പെട്ടിരുന്നു.
Keywords: Actress attacked case, Highcourt, Reinvestigation, Dileep
COMMENTS