Statement against Dileep
കൊച്ചി: വധ ഗൂഢാലോചന കേസില്‍ ദിലീപിനെ കുടുക്കി മുന്‍ ജീവനക്കാരന്റെ മൊഴി. പള്‍സര്‍ സുനി ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ കാണിച്ചുകൊടുക്കാമെന്ന് ദിലീപിന്റെ അനുജന്‍ അനൂപ് ഫോണില്‍ക്കൂടി പറയുന്നത് കേട്ടതായി ദിലീപിന്റെ വീട്ടിലെ മുന്‍ ജീവനക്കാരന്‍ ദാസന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വിളിച്ചപ്പോള്‍ താനിക്കാര്യം പറഞ്ഞിരുന്നതായും ദാസന്‍ പറഞ്ഞു.
ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരമുള്ളത്. അടുത്തിടെ ബാലചന്ദ്രകുമാറിന്റെ വിവാദമുണ്ടായപ്പോള്‍ അനൂപും ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും തന്നെ കണ്ടിരുന്നതായും ദാസന്‍ പറയുന്നു.
ബാലചന്ദ്രകുമാറിനോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ പറഞ്ഞിരുന്നതായും അയാള്‍ വെളിപ്പെടുത്തുന്നുണ്ട്. 2007 മുതല്‍ 2020 വരെ ദിലീപിന്റെ വീട്ടിലെ ജീവനക്കാരനായിരുന്നു ദാസന്‍.
Keywords: Actress attacked case, Statement, Dileep
COMMENTS