Actor Sohan Seenulal got married
കൊച്ചി: നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി. സ്‌റ്റെഫി ഫ്രാന്‍സിസാണ് വധു. ഫെഫ്ക വര്‍ക്കിങ് ജനറല്‍ സെക്രട്ടറി കൂടിയാണ് സോഹന്‍ സീനുലാല്‍. കാബൂളിവാല എന്ന ചിത്രത്തില്‍ ബാലതാരമായാണ് സോഹന്‍ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.
തുടര്‍ന്ന് നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചു. ആക്ഷന്‍ ഹീറോ ബിജു, പുതിയ നിയമം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, സൈറ ബാനു, പരോള്‍, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. ഇതില്‍ ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.
ഡബിള്‍സ്, വന്യം, അണ്‍ലോക്ക് തുടങ്ങിയവയാണ് സോഹന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Actor Sohan Seenulal, Marriage, Director
COMMENTS