Sarath Chandran (26), a native of Harippad was stabbed to death following a dispute during a temple festival
ആലപ്പുഴ: ഹരിപ്പാട് കുമാരപുരം വാര്യംകോട് സ്വദേശി ശരത് ചന്ദ്രന്‍ (26) ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റു മരിച്ചു.
യുവാവിനെ കുത്തിക്കൊന്ന ഏഴംഗ സംഘത്തിലെ നാലു പേരെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു.
ഇന്ന് വെളുപ്പിന് തൃക്കുന്നപ്പുഴയിലെ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
ലഹരി സംഘവുമായാണ് തര്‍ക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ശരത് ചന്ദ്രന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ശരത് ചന്ദ്രന്‍ ബിജെപി പ്രവര്‍ത്തകനാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Summary: Sarath Chandran (26), a native of Harippad was stabbed to death following a dispute during a temple festival. Police say they have taken into custody four members of a seven-member gang who stabbed the young man.
COMMENTS