V.D Satheesan about gold smuggling case
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേസില്‍ ഇപ്പോള്‍ പ്രതിയായ സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ടു വരുന്ന വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്നും മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനായി പൊലീസ് അനധികൃതമായി ഇടപെട്ടിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും ഇപ്പോഴത്തെ സംഭവവികാസത്തില്‍ നിന്നും തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: V.D Satheesan, Gold smuggling case, Chirf minister office
COMMENTS