UP assembly election started
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പടിഞ്ഞാറന്‍ യു.പിയിലെ 58 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കര്‍ഷക സമരത്തെ തുടര്‍ന്നുണ്ടായ ബി.ജെ.പി വിരുദ്ധ വികാരവും കരിമ്പ് കര്‍ഷകര്‍ക്ക് വില കൂട്ടിനല്‍കാത്തതും ഇക്കുറി ബി.ജെപിക്ക് മങ്ങലേല്‍ക്കാന്‍ സാധ്യതയുള്ളതായാണ് വിലയിരുത്തല്‍.
ജാട്ട് സമുദായത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയ ജനതാദള്‍ നേതാവ് ജയന്ത് ചൗധരിയുടെ പ്രവര്‍ത്തനങ്ങളും ബി.ജെ.പി തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. കര്‍ഷകസമരത്തില്‍ പങ്കെടുത്ത കര്‍ഷകരെ പാക്കിസ്ഥാനികളെന്നും ഖാലിസ്ഥാനികളെന്നും വിളിച്ച ബി.ജെ.പി സര്‍ക്കാരിനെതിരെയുള്ള ജനവിധിയാകും ഇതെന്നും സൂചനയുണ്ട്.
Keywords: UP, Assembly election, Started, BJP

COMMENTS